Descriptions
കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത് പടിയൂർ - കല്ല്യാട് പഞ്ചായത്തിൽ പെട്ട കുയിലൂർ എന്ന സ്ഥലത്ത് 2 ഏക്കർ 42 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഇരിക്കൂർ - ഇരിട്ടി റോഡിൽ കുയിലൂരിൽ പഴശ്ശി ഡാമിലേയ്ക്ക് പോകുന്ന റോഡ് തുടങ്ങിന്നിടത്തുള്ള Busstop ൽ നിന്ന് 100 മീറ്റർ മാത്രം അകലെ മെയിൻ റോഡിനോട് ചേർന്ന് തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. കുയിലൂർ - കക്കിച്ചാൽ പോകുന്ന പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നും ഈ സ്ഥലത്തിന്റെ ഒരു ഭാഗം കിടക്കുന്നു. ചെറിയൊരു വീടും ആലയും ഈ സ്ഥലത്തുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക്, കശുമാവ്, തേക്ക്, സപ്പോട്ട, റമ്പൂട്ടാൻ തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള കിണർ കൂടാതെ ഒഴുകുന്ന തോട് സൗകര്യവുമുണ്ട്. പുതുതായി വരുന്ന KINFRA Project ഈ സ്ഥലത്തോട് ചേർന്നാണുള്ളത്. കൃഷി കൂടാതെ വീട്, Villa project, Quarters, Resort, Farm, Commercial Building തുടങ്ങിയവക്കും അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ഇരിക്കൂറിലേയ്ക്ക് 5 km ഉം, ഇരിട്ടിയിലേയ്ക്ക് 11 km ഉം ദൂരം മാത്രമേയുള്ളൂ. പഴശ്ശി ഡാമിലേയ്ക്ക് 1.5 km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9819749496 എന്ന നമ്പറിൽ വിളിക്കുകയോ watsapp ചെയ്യുകയോ ചെയ്യുക. ഉദ്ദേശവില - സെന്റിന് 3 ലക്ഷം രൂപ (Negotiable ).